തളിപ്പറമ്പ് : ഭാര്യയെയും ഒരുമാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെയും വാടക ക്വാർട്ടേഴ്‌സിലാക്കി ഭർത്താവ് മുങ്ങിയതായി പരാതി. രണ്ടുദിവസം ഇരുവരും താണ്ടിയത് ദുരിതപർവം. ചെറുപുഴ സ്വദേശി വിനോദ്‌കുമാറിനെയാണ് (39) ശനിയാഴ്‌ച മുതൽ കാണാതായത്. ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ ബന്തടുക്ക മുന്നാട് പുലിക്കോടെ സുബില നായർ (27) തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി. അമ്മയ്‌ക്ക് അസുഖമായതിനാൽ നാട്ടിലേക്കാണെന്ന് പറഞ്ഞാണ് പോയതെന്നും ഇപ്പോൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്നും ഇവർ പറയുന്നു.
ബക്കളം മുണ്ടപ്രം അങ്കണവാടിക്ക് സമീപത്തെ സ്വകാര്യവ്യക്തിയുടെ ക്വാർട്ടേഴ്‌സിൽ ഒരാഴ്‌ച മുമ്പാണ് വിനോദ്കുമാറും കുടുംബവും താമസംതുടങ്ങിയത്. വാടക എഗ്രിമെന്റ് എഴുതി ഡെപ്പൊസിറ്റ് തുകയ്‌ക്കുള്ള ചെക്കും നൽകി. ക്വാർട്ടേഴ്‌സ് ഉടമയിൽനിന്ന് രണ്ട് തവണയായി 3500 രൂപയും കൈപ്പറ്റി. പിന്നീട് വിനോദ് കുമാറിനെ ഫോൺവിളിച്ച് കിട്ടാതായതോടെ ക്വാർട്ടേഴ്‌സ് ഉടമ ഡെ പ്പോസിറ്റ് നൽകിയ ചെക്ക് മാറാനായി ബാങ്കിൽ എത്തിയപ്പോഴാണ് വണ്ടിച്ചെക്കാണെന്ന് മനസിലായത്.
സംഭവത്തിൽ ഉടമയും തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
രണ്ട്‌ദിവസമായി യുവതിയും കുഞ്ഞും പട്ടിണിയിലാണെന്നറിഞ്ഞൈത്തിയ ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ, ജൻഡർ കമ്യൂണിറ്റി കൗൺസിലർ എം.എം. അനിത, ആശാവർക്കർ എന്നിവർ ഇടപെട്ട് ഇരുവരെയും കുടുംബശ്രീ ജില്ലാ മിഷന്റെ മുണ്ടയാടുള്ള സ്‌നേഹിത ഹെൽപ് ഡെസ്‌കിലേക്ക് മാറ്റി. രണ്ട്‌ദിവസത്തിനുള്ളിൽ ബന്ധുക്കളെത്തിയില്ലെങ്കിൽ ഇരുവരെയും കലക്ടറുടെ അനുമതിയോടെ തലശേരി മഹിളാ മന്ദിരത്തിലേക്ക് മാറ്റും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു