പയ്യന്നൂർ | പയ്യന്നൂരിൽ പന്ത്രണ്ട് വയസുകാരന് മെലിയോയ്ഡോസിസ് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണം ശക്തമാക്കി. ബാക്ടീരിയ വഴി വന്നെത്തുന്ന ഒരു രോഗമാണിത്. മണ്ണിൽ നിന്നോ മലിന ജലത്തിൽ നിന്നോ ആണ് രോഗാണു ബാധ ഉണ്ടാകുന്നത്. സംഭവത്തെ തുടർന്ന് പയ്യന്നൂർ കോറോം ഭാഗത്ത് ആരോഗ്യ വകുപ്പ് നിരീക്ഷണം ശക്തമാക്കി.
മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ നിന്നാണ് കുട്ടിക്ക് മെലിയോയ്ഡോസിസ് ആണെന്ന് സ്ഥിരീകരിച്ചത്. കുട്ടിയുടെ താടിയിൽ കുരുവന്ന് പഴുത്ത് വ്രണമായി മാറിയതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. പഴുപ്പ് പരിശോധിച്ച് ആണ് അസുഖം തിരിച്ചറിഞ്ഞത്.
പ്രദേശത്തെ മറ്റൊരു യുവാവ് സമാനമായ രോഗ ലക്ഷണങ്ങളുമായി മംഗളൂരുവിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ സാമ്പിൾ പരിശോധനാ ഫലം വന്നിട്ടില്ല.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു