കണ്ണൂർ / ചക്കരക്കല്‍: ചക്കരക്കല്‍ ടൗണിലെ ഇരിവേരിസാമൂഹ്യാരോഗ്യകേന്ദ്രത്തിന് സമീപത്തു നിന്നും പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് വേണ്ടി കൈക്കൂലി വാങ്ങവെ ചക്കരക്കല്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസുകാരന്‍ വിജിലന്‍സ് പിടിയിലായി. ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ കെ.വി.ഉമര്‍ ഫാറുക്കിനെയാണ് വിജിലന്‍സ് പിടികൂടിയത്.
വിജിലന്‍സ് ഡി വൈ എസ് പി ബാബു പെരിങ്ങോത്തിന് കിട്ടിയ പരാതിയെ തുടര്‍ന്നായിരുന്നു വിജിലന്‍സ് റെയ്ഡു നടത്തിയത്. പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് വേണ്ടി ചക്കരക്കല്‍ സ്വദേശിയില്‍ നിന്നും ആയിരം രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിജിലന്‍സിന് പരാതി
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു