ഗോ ഫസ്റ്റ് സർവീസുകൾ നിർത്തിവെച്ച ശേഷം ആദ്യമായി കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വർധന. ജൂലായിൽ മുൻ മാസത്തേക്കാൾ 11,811 യാത്രക്കാരുടെ വർധനയാണ് ഉണ്ടായത്. 57,236 അന്താരാഷ്ട്ര യാത്രക്കാരും 36319 ആഭ്യന്തര യാത്രക്കാരുമാണ് ജൂലായിൽ കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്തത്.
മേയ് രണ്ട് മുതൽ ഗോ ഫസ്റ്റ് സർവീസ് നിർത്തിയതിനെ തുടർന്ന് ആ മാസം 25,270 യാത്രക്കാരുടെ കുറവ് വന്നിരുന്നു. ജൂണിൽ 10,296 പേർ വീണ്ടും കുറഞ്ഞു. ജൂലായിൽ സർവീസുകളുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ജൂണിൽ 799 സർവീസ് ഉണ്ടായിരുന്നത് 882 ആയി ഉയർന്നു.
ജൂൺ അവസാനം എയർ ഇന്ത്യ എക്‌സ്പ്രസ് ഷാർജയിലേക്ക് അധിക സർവീസുകളും ജൂലായ് ഒന്ന് മുതൽ ഇൻഡിഗോ മുംബൈയിലേക്കും സർവീസുകൾ തുടങ്ങിയിരുന്നു. സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ ഗോഫസ്റ്റ് എയർലൈൻസ് തുടങ്ങിയിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു