ഇരിട്ടി: സംസ്കൃത അധ്യാപകരുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള നിവേദനം ഇരിട്ടി ഉപജില്ലാ ഓഫീസർക്ക് കൈമാറി. എൽ പി വിഭാഗത്തിലും സംസ്കൃതാധ്യാപകരെ നിയമിക്കുക. സ്കൂൾ കലോത്സവ മാന്വൽ അപകതകൾ പരിഹരിക്കുക, സംസ്കൃതം സ്പെഷൽ ഓഫിസറെ നിയമിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനമാണ് സംസ്കൃത അധ്യാപക ഫെഡറേഷൻ ഇരിട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. ബാബുരാജിന് സമർപ്പിച്ചത്. ഇരിട്ടി എ ഇ ഒ ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ. കൃഷ്ണൻ നമ്പൂതിരിപ്പാട് നിവേദനം കൈമാറി. ചടങ്ങിൽ പി.പി. രൂപ, പി.എം. നീലകണ്ഠൻ, പി. രേഷ്മ, കെ.ബി. ഉമ, ബി.വി. സ്വപ്ന എന്നിവർ പങ്കെടുത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു