ഇരിട്ടി: ആറളം പഞ്ചായത്തിലെ വെളിമാനം വളയങ്ങോട് സ്വദേശിനി പി. റോസ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗമായി ചുമതലയേറ്റു. ആറളം പഞ്ചായത്തംഗം, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കണ്ണൂർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ ട്രഷററും സംസ്ഥാന കമ്മിറ്റി അംഗവും സി.പി.എം ഇരിട്ടി ഏരിയ കമ്മിറ്റി അംഗവുമാണ്. പ്രിൻസിപ്പൽ സിക്രട്ടറി റാങ്കിൽ ജുഡീഷ്യൽ അധികാരമുള്ളതാണ് തസ്തിക. തിരുവന്തപുരം സ്വദേശി അഡ്വ. റഷീദ്, സൈഫുദ്ദീൻ ഹാജി എന്നിവരാണ് മറ്റംഗങ്ങൾ. ഇവർ മൂന്നുപേരും തിരുവനന്തപുരം ശാസ്തമംഗലത്തെ ന്യൂനപക്ഷ കമ്മീഷൻ ആസ്ഥാനത്ത് തിങ്കളാഴ്ച മെമ്പർ സെക്രട്ടറി ബീന മുഖേന സത്യവാചകം ചൊല്ലി സ്ഥാനമേറ്റു. സി.പി.എം ആറളം ലോക്കൽ സിക്രട്ടറി പി.എ. ജോസഫ് ആണ് ഭർത്താവ്. മക്കൾ: അനിതാ ജോസഫ് (സീനിയർ മാനേജർ മിംസ് ആശുപത്രി, കോഴിക്കോട്), അരുൺ ജോസഫ് (ഇസ്രായേൽ). മരുമകൾ: ഡാലിയ.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു