പയ്യന്നൂർ : കണ്ണൂരില്‍ നിന്നുള്ളജനശതാബ്ദി എക്‌സ്പ്രസ്, എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് എന്നീ ട്രെയിനുകളില്‍ യാത്ര ചെയ്യുവാനുള്ള സൗകര്യാര്‍ഥം പയ്യന്നൂരില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി കണക്‌ഷന്‍ ബസ് സര്‍വീസ് ആരംഭിക്കുന്നു.
ഈ ട്രെയിനുകളില്‍ യാത്ര ചെയ്യാനുള്ള യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് 16 മുതല്‍ എല്ലാ ദിവസവും പുലര്‍ച്ചെ 3.20 ന് പയ്യന്നൂരിൽ നിന്ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ടൗണ്‍ ടു ടൗണ്‍ ബസ് സര്‍വീസ് തുടങ്ങുന്നത്. കുറെ നാളുകളായുള്ള യാത്രക്കാരുടെ നിരന്തരമായ അഭ്യര്‍ഥന പരിഗണിച്ചാണ് നടപടിയെന്ന് കെ.എസ്.ആര്‍.ടി.സി ജില്ലാ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു