കാൽടെക്സിന് സമീപം വിചിത്ര കോംപ്ലക്സിന് മുൻവശമുള്ള ഓട്ടോ സ്റ്റാൻഡുമായി ബന്ധപ്പെട്ട തർക്കത്തിൽ വ്യാഴാഴ്ച കണ്ണൂർ നഗരസഭ പരിധിയിൽ വ്യാപാരികൾ ഹർത്താൽ ആചരിക്കും. മഞ്ഞ വരയും കുറ്റികളും മറ്റു വാഹനങ്ങൾ വ്യാപാരസ്ഥാപനത്തിലേക്ക് കയറുന്നത് തടസ്സപ്പെടുത്തുന്നു എന്നാരോപിച്ചാണ് കെട്ടിടത്തിലെ വ്യാപാരികളും ഓട്ടോ ഡ്രൈവർമാരും തമ്മിൽ തർക്കം. ഏഴ് ഓട്ടോ മാത്രം പാർക്ക് ചെയ്യേണ്ട സ്ഥലത്ത് നിരവധി ഓട്ടോകൾ പാർക്ക് ചെയ്യാനുള്ള മാർക്കും കുറ്റിയും വെച്ച് ഓട്ടോകൾ ഇല്ലാത്ത സമയത്ത് പോലും ആർക്കും അങ്ങോട്ട് പ്രവേശിക്കാൻ കഴിയാത്ത വിധം മാർഗ്ഗ തടസ്സം സൃഷ്ടിച്ചിരിക്കുകയാണ് എന്നാണ് വ്യാപാരികളുടെ പരാതി. ഉന്നത അധികാരികൾക്കടക്കം നിവേദനങ്ങൾ നൽകിയെങ്കിലും പരിഹാരം കാണാൻ സാധിച്ചിട്ടില്ല. തുടർന്നാണ് പത്തിന് വ്യാഴാഴ്ച മുഴുവൻ കടകളും അടച്ചിട്ട് വിചിത്ര കോംപ്ലക്സിന് മുമ്പിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കാൻ തീരുമാനിച്ചത്. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മാച്ചേരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുത്ത് സംസാരിക്കും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു