കണ്ണൂർ : പയ്യന്നൂർ നഗരത്തിലെ സ്കൂൾവളപ്പിൽ ഭിന്നശേഷിക്കാരനായ അധ്യാപകനെ തെരുവുനായ ആക്രമിച്ചു. നഗരത്തിലെ എ. കുഞ്ഞിരാമൻ അടിയോടി സ്മാരക ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം അധ്യാപകനായ രാമന്തളിയിലെ ശംഭു നമ്പൂതിരിയെയാണ് തെരുവുനായ അക്രമിച്ചത്.
രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. ഇന്റർവെൽ സമയത്ത് സ്കൂളിലെ ഒരു കെട്ടിടത്തിൽ നിന്നും അടുത്ത കെട്ടിടത്തിലേയ്ക്ക് നടന്ന് പോകുകയായിരുന്ന അധ്യാപകനുനേരെ നായ കുരച്ചു ചാടുകയായിരുന്നു.
അധ്യാപകന്റെ കണങ്കാലിന് മുകളിലായി നായയുടെ കടിയേറ്റു. അടുത്തുണ്ടായിരുന്ന വിദ്യാർഥികൾ ഓടിയെത്തിയപ്പോൾ നായ തിരികെ പോകുകയായിരുന്നു. പരിക്കേറ്റ അധ്യാപകൻ പയ്യന്നൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും ചികിത്സ തേടി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു