കണ്ണൂർ മെഡിക്കൽ കോളേജിൽ ആദിവാസി സ്ത്രീക്ക് ചികില്‍സ നിഷേധിച്ചതായി വ്യാജ പ്രചാരണം..

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoപരിയാരം: കണ്ണൂർ മെഡിക്കൽ കോളേജിൽ ആദിവാസി സ്ത്രീക്ക് ചികില്‍സ നിഷേധിച്ചതായി വ്യാജ പ്രചാരണം .ഇന്നലെ വൈകുന്നേരമായാരുന്നു വ്യാജ പ്രചാണത്തിൻ്റെ തുടക്കം.ബില്ല് അടക്കാന്‍ പണമില്ലാത്തതിനാല്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ ആദിവാസി സ്ത്രീയെയും നവജാത ശിശുവിനെയും തടഞ്ഞുവെച്ചതായിട്ടായിരുന്നു വ്യാജ പ്രചാരണത്തിൻ്റെ ഉള്ളടക്കം.
ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇത്തരത്തിൽ സന്ദേശം ലഭിച്ചതോടെ പലരും മെഡിക്കല്‍ കോളേജ് അധികൃതരേയും പോലീസിനേയും ബന്ധപ്പെട്ടപ്പോഴാണ് നിജസ്ഥിതി വ്യക്തമായത്. ആറളംഫാമിലെ ഒരു സ്ത്രീ കഴിഞ്ഞദിവസം ഇവിടെ പ്രസവിച്ചിരുന്നു. ഇന്നലെ ഇവരെ ഡിസ്ച്ചാര്‍ജ് ചെയ്തപ്പോള്‍ വീട്ടിലേക്ക് പോകാന്‍ ആംബുലന്‍സ് കിട്ടാത്ത പ്രശ്നമാണ് ചിലർ വളച്ചൊടിച്ച് വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചത്.

ആദിവാസി വിഭാഗത്തി ലുള്ളവർക്ക് ഡിസ്ചാർജ് ചെയ്താൽ യാത്രാ സൗകര്യങ്ങള്‍ ഒരുക്കുകയോ, ആംബുലന്‍സ് ഇല്ലെങ്കില്‍ സ്വകാര്യ ആംബുലന്‍സിന് പണം നല്‍കണമെന്നുമാണ് നിയമം. എന്നാല്‍ മെഡിക്കല്‍ കോളേജിലെ ആംബുലന്‍സ് ഒരു ആദിവാസിയുടെ മൃതദേഹവുമായി പോയതിനാല്‍ ഇവർക്ക് ആ സമയത്ത് സേവനം ലഭ്യമായില്ല.

അത്യാഹിതത്തിന് ഉപയോഗിക്കുന്ന ആംബുലന്‍സ് വിട്ടുകൊടുക്കാന്‍ നിര്‍വ്വാഹമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയും ചെയ്തു. ചില തീവ്ര രാഷ്ടീയവിഭാഗക്കാര്‍ കൂടി പ്രശ്‌നത്തില്‍ ഇടപെട്ടതോടെ പോലീസ് പ്രശ്നത്തിൽ ഇടപെടുകയും തുടർന്ന് യാത്ര ഇന്ന് രാവിലേക്ക് മാറ്റി പ്രശ്‌നം പരിഹരിക്കുകയായിരുന്നു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha