മട്ടന്നൂർ | കണ്ണൂർ എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മട്ടന്നൂർ റെയിഞ്ച് ഓഫീസിലെ പ്രിവൻ്റീവ് ഓഫീസർ ഷാജി കെ കെയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പഴശ്ശി ഭാഗത്ത് നിന്നും സ്‌കൂട്ടറില്‍ കടത്തുക ആയിരുന്ന 50 ഗ്രാം കഞ്ചാവ് സഹിതം ശിവപുരം സ്വദേശി അബ്ദുൾ സലാമിനെ അറസ്റ്റ് ചെയ്തു.
പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ ഉത്തമൻ കെ, എക്സൈസ് ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ സി പി ഷാജി, സിവിൽ എക്സൈസ് ഓഫീസർമാരായ ഹാരിസ് എം പി, സതീഷ് വി എൻ എന്നിവരും ഉണ്ടായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു