തളിപ്പറമ്പ് :കാര്‍ തടഞ്ഞു നിര്‍ത്തി അക്രമിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ തളിപ്പറമ്പ് പൊലിസ് കേസെടുത്തു. ആലക്കോട് മൂന്നാം കുന്നിലെ കാട്ടീരകത്ത് വീട്ടില്‍ സുഹറയുടെ (52) പരാതിയിലാണ് ദിനേശന്‍, റിഷാന്‍, അജ്മല്‍, ഇര്‍ഫാന്‍ എന്നിവരുടെ പേരില്‍ തളിപ്പറമ്പ് പൊലിസ് കേസെടുത്തത്.
ആഗസ്റ്റ് ആറിന് വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം. സുഹറയും കുടുംബവും കാറില്‍ തളിപ്പറമ്പ് ഭാഗത്തേക്ക് വരുമ്പോള്‍ പ്രതികള്‍ പിന്തുടര്‍ന്ന് വന്ന് ഒടുവള്ളി ആശുപത്രിക്ക് സമീപം കാര്‍ റോഡിന് കുറുകെയിട്ട് തടഞ്ഞു നിര്‍ത്തി സുഹറയേയും കാറില്‍ ഉണ്ടായിരുന്ന ബന്ധുക്കളേയും മര്‍ദ്ദിച്ചുവെന്നാണ് പരാതി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു