പിണറായിയിൽ നിർമ്മാണത്തിൽ ഇരിക്കുന്ന വീട് തീവച്ച് നശിപ്പിച്ചു
പിണറായി : പിണറായിയിൽ നിർമ്മാണത്തിലിരിക്കുന്ന വീട് തീവെച്ച് നശിപ്പിച്ചു. രണ്ട് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുഞ്ഞിപ്പള്ളിക്ക് സമീപം താമസിക്കുന്ന അസ്ലമിന്റെ വീടിനാണ് തീ വെച്ചത്. വീടിന്റെ മുൻ വശത്തെ കട്ടിളയും, ജനൽ ഫ്രെയിമുകളും, മറ്റു കൂട്ടിയിട്ട മരങ്ങളും, മുളകളുമടക്കം രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം കണകാക്കുന്നു .
അസ്‌ലം നൽകിയ പരാതിയിൽ പിണറായി പോലീസ് എത്തി അന്വേഷണം നടത്തി. ഡോഗ് സ്‌ക്വാടും, ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം നടത്തി. സമീപത്തെ സി സി ടി വി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു