കണ്ണൂരിൽ നിന്ന് ആദ്യ ചരക്കുവിമാനം നാളെ ഷാർജയിലേക്ക്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ക​ണ്ണൂ​ർ: വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു​ള്ള ആ​ദ്യ ച​ര​ക്കു​വി​മാ​നം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് ഷാ​ർ​ജ​യി​ലേ​ക്ക് പു​റ​പ്പെ​ടും. വെ​ള്ളി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തി​ന് ദോ​ഹ​യി​ലേ​ക്കും ച​ര​ക്കു​വി​മാ​നം പു​റ​പ്പെ​ടും.

കൊ​ച്ചി ആ​സ്ഥാ​ന​മാ​യു​ള്ള ദ്രാ​വി​ഡ​ൻ ഏ​വി​യേ​ഷ​ൻ സ​ർ​വി​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ക​മ്പ​നി​യാ​ണ് കാ​ർ​ഗോ സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന​ത്. വി​മാ​ന​ത്തി​ന്റെ ഫ്ലാ​ഗ്ഓ​ഫ് വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്കു​ശേ​ഷം 3.30ന് ​മ​ന്ത്രി​മാ​രാ​യ പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, എ.​​കെ. ശ​ശീ​ന്ദ്ര​ൻ എ​ന്നി​വ​ർ നി​ർ​വ​ഹി​ക്കും.

എം.​പി​.മാ​രാ​യ കെ. ​സു​ധാ​ക​ര​ൻ, ഡോ. ​വി. ശി​വ​ദാ​സ​ൻ, പി. ​സ​ന്തോ​ഷ് കു​മാ​ർ, മു​ൻ മ​ന്ത്രി കെ.​കെ. ശൈ​ല​ജ തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ക്കും. ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് 23 മു​ത​ൽ 27വ​രെ തു​ട​ർ​ച്ച​യാ​യി ക​ണ്ണൂ​രി​ൽ​നി​ന്ന് ച​ര​ക്കു​വി​മാ​നം പു​റ​പ്പെ​ടും. പ​ഴം, പ​ച്ച​ക്ക​റി, പൂ​ക്ക​ൾ, വാ​ഴ​യി​ല തു​ട​ങ്ങി​യ​വ​യാ​ണ് പ്ര​ധാ​ന​മാ​യും ക​യ​റ്റി അ​യ​ക്കു​ക​യെ​ന്ന് ദ്രാ​വി​ഡ​ൻ ഏ​വി​യേ​ഷ​ൻ സ​ർ​വി​സ് ക​മ്പ​നി മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഉ​മേ​ഷ് കാ​മ​ത്ത് അ​റി​യി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha