മാഹി പാലം റോഡിന്റെ തകർച്ച: ഓണം നാളിൽ ഓട്ടോ ഡ്രൈവർമാർ ഉപവാസിക്കും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo
ന്യൂമാഹി : ബലക്ഷയം നേരിടുന്ന മാഹി പാലത്തിൻ്റെ ഉപരിതലം ശാസത്രീയമായി അറ്റകുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട്

ഓണം നാളിൽ ഓട്ടോ ഡ്രൈവർമാർ ഉപവാസ സമരം നടത്തുന്നു.

പഴക്കം ചെന്നതും തകർച്ച നേരിടുന്നതുമായ നിലവിലുള്ള പാലത്തിന് പകരം പുതിയ പാലം നിർമ്മിക്കുക,
പാലത്തിനോട് ചേർന്ന് ഇരു ഭാഗത്തുമുള്ള ദേശീയ പാതകൾ അറ്റകുറ്റപ്പണി നടത്തി താർ ചെയ്യുക, എക്സൈസ് ചെക്ക് പോസ്റ്റിന് സമീപത്തെ ദേശീയപാതയിൽ താർ ചെയ്തതിലുളള അപാകം പരിഹരിച്ച് അപകടാവസ്ഥ ഒഴിവാക്കാൻ നടപടി സ്വീകരിക്കുക, ന്യൂമാഹി ടൌണിലെ ഗതാഗത തടസ്സം ഒഴിവാക്കാൻ പോലീസ് കാര്യക്ഷമമായി പ്രവർത്തിക്കുക, ന്യൂമാഹി ടൗണിൽ കാൽനട യാത്രക്കാർക്ക് സുരക്ഷിതമായി റോഡ് മുറിച്ച് കടക്കാൻ സീബ്രാലൈൻ സ്ഥാപിക്കുക, കാൽനടയാത്രക്കാർക്ക് വേണ്ടി ഫ്ലൈഓവർ നിർമ്മിക്കാനാവുമോ എന്ന കാര്യം ഗൗരവമായി പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് സമരം.

ന്യൂമാഹി ഓട്ടോറിക്ഷ ഡ്രൈവേർസ് യൂണിയൻ ഐ.എൻ.ടി.യു.സി. സമരം ചെയ്യുന്നത്. 28 ന് രാവിലെ 9 ന്

ഉത്രാടം നാളിൽ മാഹി പാലത്തിന് സമീപം നടക്കുന്ന ഏകദിന ഉപവാസം രമേശ് പറമ്പത്ത് എം.എൽ.എ. ഉദ്ഘാടനം ചെയ്യും.

കോൺഗ്രസിൻ്റെയും ഐ.എൻ.ടി.യു.സി.യുടെയും നേതാക്കൾ ഉദ്ഘാടന – സമാപന യോഗങ്ങളിൽ പ്രസംഗിക്കും

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha