ഇരിട്ടി: ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഓണാഘോഷത്തിന്റെ ഭാഗമായി ഓണം സ്വര്‍ണ്ണോത്സവം പരിപാടി ഇരിട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.ശ്രീലത സമ്മാനകൂപ്പണ്‍ വിതരണം നടത്തി ഉദ്ഘാടനം ചെയ്തു. എകെജിഎസ്എംഎ യൂണിറ്റ് പ്രസിഡന്റ് എന്‍.പി.പ്രമോദ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.എം.സ്‌കറിയാച്ചന്‍, ഇരിട്ടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അയൂബ് പൊയിലന്‍, എകെജിഎസ്എംഎ സെക്രട്ടറി അനീഷ് എന്നിവര്‍ പ്രസംഗിച്ചു.
സംസ്ഥാനത്തെ മുഴുവന്‍ സ്ഥലങ്ങളിലും സ്വര്‍ണ്ണോത്സവം പരിപാടി നടത്തുന്നതിന്റെ ഭാഗമായാണ് ഇരിട്ടിയിലും ആരംഭിച്ചിട്ടുള്ളത്. സംഘടനയുടെ കീഴിലുള്ള ഇരിട്ടി, ഉളിക്കല്‍, പേരാവൂര്‍, കേളകം, കൊട്ടിയൂര്‍ മേഖലകളില്‍ നിന്നുള്ള സ്ഥാപനങ്ങളില്‍ നിന്ന് സ്വര്‍ണം വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങളായി സ്വര്‍ണനാണയങ്ങളും മറ്റനവധി സമ്മാനങ്ങളും നല്‍കും.
സ്വര്‍ണം ആഭരണം എന്നതിലുപരി ഇന്ത്യന്‍ കുടുംബങ്ങളെ സംബന്ധിച്ച് സമ്പാദ്യവും സംരക്ഷണവും സുരക്ഷിത നിക്ഷേപവുമാണെന്നും കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സ്വര്‍ണവില പരിശോധിച്ചാല്‍ 110 ശതമാനത്തിലധികം വര്‍ധനവാണ് സ്വര്‍ണാഭരണത്തിന് ഉണ്ടായിരിക്കുന്നതെന്നും ലോകത്ത് മറ്റേതൊരു വസ്തുവിനും ഇല്ലാത്ത മൂല്യവും സ്വീകാര്യതയുമാണ് സ്വര്‍ണത്തിനുള്ളതെന്നും ഭാരവാഹികള്‍ പറഞ്ഞു. സ്വര്‍ണ സങ്കല്പം എപ്പോഴും ഐശ്വര്യത്തോടും സമൃദ്ധിയോടും ചേര്‍ന്ന് നില്‍ക്കുന്നു. മനുഷ്യന്റെ ആവശ്യങ്ങള്‍ക്ക് ഏറ്റവും ഉപകരിക്കുന്നത് സ്വര്‍ണമാണ്. ഏതൊരു ആഘോഷവേളകള്‍ക്കും സ്വര്‍ണം അനിവാര്യമാണ്. സ്വര്‍ണം ഇന്നിന്റെ ആഭരണവും എന്നേയ്ക്കുമുള്ള സമ്പാദ്യവുമാണെന്നും ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു