മകൾക്ക് എതിരായ ആരോപണം, നട്ടെല്ലുണ്ടെങ്കിൽ മുഖ്യമന്ത്രി മറുപടി പറയണം; കെ സുധാകരൻ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



 


മുഖ്യമന്ത്രിക്കും മകൾക്കും എതിരായ അഴിമതി ആരോപണങ്ങളിൽ പുകമറ ഉണ്ടാക്കുകയാണ് സിപിഐഎമ്മിന്റെ ലക്ഷ്യമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. ആക്ഷേപങ്ങളിൽ മറുപടി പറയാതെ ഒളിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. നട്ടെല്ലുണ്ടെങ്കിൽ മുഖ്യമന്ത്രി മറുപടി പറയാൻ തയ്യാറാവണം. വിഡ്ഢികളുടെ സ്വർഗ്ഗലോകത്താണ് ഇവർ ജീവിക്കുന്നത്. മാസപ്പടി ഉന്നയിക്കുന്നതിൽ നിന്ന് കോൺഗ്രസ്‌ പിന്നോട്ട് പോയിട്ടില്ല. പാർട്ടി ഫണ്ട്‌ വേണ്ട എന്നത് വി.എം സുധീരന്റെ മാത്രം കാഴ്ചപ്പാടാണ്. ബിജെപിയുടെ അഴിമതി പണത്തിന് സിപിഐഎമ്മും സിപിഐഎമ്മിന്റെ അഴിമതി പണത്തിനു ബിജെപിയും കാവലിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ ആരോപണത്തിൽ പറയാനുള്ളതൊക്കെ പാർട്ടി സെക്രട്ടറി പറഞ്ഞിട്ടുണ്ടെന്നും അതിനപ്പുറം ഒന്നും പറയാനില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. തുടർഭരണത്തിൽ ഉറക്കം നഷ്ടപ്പെട്ടവരാണ് ആരോപണങ്ങൾക്ക് പിന്നിൽ. അതിന് മരുന്ന് കഴിക്കുകയൊ വ്യായാമം ചെയ്യുകയോ ആണ് വേണ്ടത്. ഓരോരുത്തരും ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് മറുപടി ഇല്ല. നിയമ വ്യവസ്ഥ അനുസരിച്ചു കാര്യങ്ങൾ നടക്കട്ടെ. ഒന്നിലും ഭാഗവാക്കല്ലാത്ത ആളുകളെ വിവാദത്തിലേക്ക് വലിച്ചിഴക്കുകയാണ്. നാമനിർദേശ പത്രികയിൽ നൽകിയ വിവരങ്ങൾ അന്ന് തന്നെ എല്ലാവരും കണ്ടതാണ്. ഇവയെല്ലാം സുതാര്യമാണ്. ആരോപണങ്ങളിൽ മിണ്ടിയാലും മിണ്ടിയില്ലേലും വാർത്തയാക്കുകയാണെന്നും ചിലർക്ക് എൽഡിഎഫിനെ അധികാരത്തിൽ എത്തിച്ചത് ദഹിക്കാത്ത പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു.അതേസമയം, മുഖ്യമന്ത്രിയുടെ മകൾ കരിമണൽ ഖനനം നടത്തുന്ന കമ്പനിയിൽ നിന്നും കോടിക്കണക്കിന് രൂപ മാസപ്പടി വാങ്ങിയെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ ഞെട്ടിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. എന്ത് ഡീലാണ് കരിമണൽ ഖനനം നടത്തുന്ന കമ്പനിയും മുഖ്യമന്ത്രിയുടെ കുടുംബവുമായുള്ളതെന്നും അദ്ദേഹം ചോദിച്ചു.

 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha