ടിടിആർക്ക് നേരെ യാത്രക്കാരന്റെ അക്രമണം. ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരനാണ് ടിടിആറിന് നേരെ കത്തി ഉപയോഗിച്ച് ആക്രമിച്ചത്. മംഗലാപുരം ചെന്നൈ വെസ്റ്റ് കോസ്റ്റ് ട്രെയിനിൽ ഞായറാഴ്ച പുലർച്ചെ 2:50 ഓടെയാണ് സംഭവം. ട്രെയിൻ കോഴിക്കോട് എന്നതിനു മുൻപായിരുന്നു ആക്രമണം.
പരുക്കേറ്റ കണ്ണൂർ സ്വദേശിയായ ടിടിആർ ഋഷി ശശീന്ദ്രനാഥ് ഷൊർണൂർ റെയിൽവേ ആശുപത്രിയിൽ ചികിത്സ തേടി. ടിക്കറ്റില്ലാതെ ബർത്തിൽ കിടന്ന് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരൻ ടിക്കറ്റ് പരിശോധനക്കെത്തിയ ടി ടി ആർക്ക് നേരെ ഇയാൾ കത്തി വീശുകയായിരുന്നു.സഹയാത്രക്കാരുടെ ഇടപെടലുകൊണ്ടാണ് ടിക്കറ്റ് പരിശോധനയ്ക്കായി എത്തിയ റെയിൽവേ ജീവനക്കാരൻ രക്ഷപ്പെട്ടത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു