മട്ടന്നൂർ : കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരുടെ ലഗേജ് എത്തിക്കാൻ വൈകുന്നെന്ന് ആരോപിച്ച് യാത്രക്കാർ രംഗത്ത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരുടെ ലഗേജാണു വൈകിയത്. ഫ്ലൈറ്റ് ഇറങ്ങി കാത്തിരുന്നിട്ടും ലഗേജ് എത്താത്തത് എയർലൈൻ പ്രതിനിധികളോട് പറഞ്ഞപ്പോഴാണ് ഇതേ ഫ്ലൈറ്റിൽ കൊണ്ടുവന്നില്ലെന്ന് അറിഞ്ഞത് എന്ന് യാത്രക്കാർ പറഞ്ഞു. പലപ്പോഴും ഓവർ ലോഡ് ആകുന്ന സമയത്താണ് ലഗേജ് എത്താൻ വൈകുന്നത്.
തൊട്ടടുത്ത ഫ്ലൈറ്റിൽ എത്തിക്കുന്ന ലഗേജ് യാത്രക്കാരുടെ ശേഖരിക്കുന്ന വിലാസത്തിൽ എത്തിക്കാറുണ്ടെന്ന് എയർ ലൈൻ അധികൃതർ പറഞ്ഞു. കഴിഞ്ഞ ആഴ്ച കണ്ണൂരിൽ നിന്ന് മസ്കത്തിലേക്ക് പോയ യാത്രക്കാരുടെ ലഗേജും ലഭിച്ചില്ലെന്ന് ആരോപിച്ച് യാത്രക്കാർ രംഗത്ത് എത്തിയിരുന്നു. ചെന്നൈയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിൽ യാത്ര ചെയ്ത യാത്രക്കാരുടെ ലഗേജ് എത്തിച്ചില്ല എന്നാരോപിച്ച് കഴിഞ്ഞ മാസം യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു