പയ്യന്നൂർ :മദ്യം വാങ്ങാൻ പൈസ നൽകാത്തതിന് ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിച്ചു. ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ പുതിയ ബസ് സ്റ്റാൻ്റിന് സമീപത്തായിരുന്നു സംഭവം.ചെറുവത്തൂരിലേക്ക് പോകാൻ ബസ് കാത്തുനിൽക്കുകയായിരുന്ന വെസ്റ്റ് ബംഗാൾ സ്വദേശിയായ 30കാരനെയാണ് സ്റ്റേഡിയത്തിന് സമീപത്ത് നിന്നെത്തിയ രണ്ടംഗ സംഘം മർദ്ദിച്ചത്. മദ്യപിക്കാൻ കമ്പനിക്ക് വിളിച്ചിട്ട് പോകാതെ യുവാവ് തിരിഞ്ഞു നടന്നപ്പോൾ പണം ആവശ്യപ്പെട്ടാണ് പിന്നാലെയെത്തിയ സംഘം യുവാവിനെ മർദ്ദിച്ചത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു