തളിപ്പറമ്പ്: കിണറ്റിൽ വീണ സ്ത്രീയെ അഗ്നിരക്ഷാ സേന രക്ഷിച്ചു. വായാട് ഇല്ലംമൂലയിലെ പി വി രോഹിണി (64)യാണ് കിണറ്റിൽ വീണത്. സ്ത്രീ യുടെ നിലവിളികേട്ട് ഓടിയെത്തി യയാൾ കിണറ്റിലിറങ്ങി വെള്ളത്തിൽ താഴ്ന്നുപോകാതെ പിടിച്ചുനിൽക്കുകയായിരുന്നു. അഗ്നിരക്ഷാ സേന റെസ്ക്യൂ നെറ്റ് വഴിയാണ് സ്ത്രീയെ കരയിലെത്തിച്ചത്. തളിപ്പറമ്പിൽ ഫയർ സ്റ്റേഷനിലെ ഗ്രേഡ് അസി. സ്റ്റേഷൻ
ഓഫീസർ കെ വി സഹദേവന്റെ നേതൃത്വ ത്തിലെത്തിയ സംഘമാണ് രക്ഷാ പ്രവർത്തനം നടത്തിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു