പരിയാരം: ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിന്റെ പേരില്‍ പ്ലസ്ടു-പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സ്‌കൂളില്‍ ചേരിതിരിഞ്ഞ് ഏറ്റമുട്ടി.
സംഘട്ടനത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.
കടന്നപ്പള്ളി ഗവ.ഹയര്‍സെക്കണ്ടറി സ്‌ക്കൂളില്‍ ഇന്ന് വൈകുന്നേരം അഞ്ചോടെയാണ് സംഭവം നടന്നത്.
ഇതില്‍ തങ്ങളെ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ പ്രത്യേകമായി മറ്റൊരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ആരംഭിച്ചു.
ഈ അക്കൗണ്ടിന് ഫോളോവേഴ്‌സ് കൂടിയതോടെയാണ് ഇരുവിഭാഗവും തമ്മില്‍ ഉരസല്‍ ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു.
നിങ്ങളെ ഞങ്ങളുടെ അക്കൗണ്ടില്‍ ചേര്‍ക്കാമെന്നും അക്കൗണ്ട് ഡിലീറ്റ് ചെയ്യണമെന്നും പ്ലസ്ടുക്കാര്‍ ആവശ്യപ്പെട്ടത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ നിരാകരിച്ചു.
ഇതോടെയാണ് ഇന്നലെ സ്‌ക്കൂള്‍ അടക്കുന്ന ദിവസം ഇരുവിഭാഗവും ഏറ്റുമുട്ടിയത്.
വിവരമറിഞ്ഞ് പരിയാരം പോലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്.
പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടിയിട്ടുണ്ട്.
പോലീസ് നാളെ രക്ഷിതാക്കളേയും സ്‌ക്കൂള്‍ അധികൃതരേയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു