പാനൂർ: കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ [കെ എസ് ടി എ ] പാനൂർ ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘കുട്ടിക്കൊരു വീട്’ പദ്ധതിയിൽ മുളിയാത്തോട് നിർമ്മിക്കുന്ന വീടിൻ്റെ ശിലാസ്ഥാപനം സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ നിർവ്വഹിച്ചു.
സംഘാടക സമിതി ചെയർമാൻ എം പി മുകുന്ദൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡണ്ട് കെ കെ പവിത്രൻ മാസ്റ്റർ ,സി പി ഐ എം ഏരിയാ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള, കുന്നോത്തുപറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ലത, കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡണ്ട് എകെ ബീന, കുന്നോത്തുപറമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനിൽകുമാർ,കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ സി സുധീർ, കെ എസ് ടി എ ജില്ലാ വൈസ് പ്രസിഡണ്ട് ടിവി സഖീഷ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സി കെ ബിജേഷ്, പി ജലചന്ദ്രൻ,ജില്ലാ കമ്മിയംഗങ്ങളായ കെ പി അനിത, സി ജാഫർ എന്നിവർ സംസാരിച്ചു.
സംഘാടക സമിതി കൺവീനർ കെ ടി ശ്രീവത്സൻ സ്വാഗതവും കെ എസ് ടി എ ഉപജില്ലാ സെക്രട്ടറി കെ റിനീഷ് നന്ദിയും പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു