നവഅധ്യാപക ശാക്തീകരണ ശില്പശാലകണ്ണൂരിൽ സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoകേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ വിദ്യാഭ്യാസ വിഷയ സമിതിയുടെ ആഭിമുഖ്യത്തിൽ പുതുതായി സർവ്വീസിൽ പ്രവേശിച്ച പ്രൈമറി അധ്യാപകർക്ക് ശാസ്ത്ര പരീക്ഷണം, പ്രോജക്‌ട് എന്നീ വിഷയങ്ങളിൽ ഏകദിന ശില്പശാല സംഘടിപ്പിച്ചു. കണ്ണൂർ പരിഷദ് ഭവൻ, ഗവൺമെൻ്റ് തളാപ്പ് മിക്സഡ് യു.പി. സ്കൂളിൽ എന്നിവിടങ്ങളിൽ നടന്ന ശില്പശാല സയൻസ് പാർക്ക് ഡയരക്ടർ ശ്രീമതി ജ്യോതി കേളോത്ത് ഉൽഘാടനം ചെയ്തു. പി.വി.പുരുഷോത്തമൻ പ്രഭാഷണം നടത്തി.കെ.ബാലകൃഷ്ണൻ സ്വാഗതവും പി.ടി.രാജേഷ് അധ്യക്ഷതയും വഹിച്ചു.തുടർന്ന് എൽ.പി., യു.പി.വിഭാഗം അധ്യാപകർക്കായി പ്രത്യേക പരിശീലനം നൽകി. ശാസ്ത്രകേരളം പത്രാധിപ സമിതി അംഗം എം.പി.സനൽകുമാർ, പി.വി.പ്രസാദ്, എ.വി.സുരേന്ദ്രൻ, ടി.സി.ദിലീപൻ, വി.കെ.സജിത്ത് കുമാർ സി.മുരളീധരൻ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. പ്രൈമറി അധ്യാപകർക്ക് സാമൂഹ്യ ശാസ്ത്രം, ഗണിതം, ജ്യോതിശാസ്ത്രം, ഐ.ടി. തുടങ്ങിയ മേഖലകളിൽ കൂടി തുടർ പരിശീലനം നൽകുന്നതാണ്.ചടങ്ങിൽ കെ. ആർ അശോകൻ പി.കെ.സുധാകരൻ, പി പി. ബാബു, കെ.പി.രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha