തേർത്തല്ലി: തേർത്തല്ലിക്ക് സമീപം കോടോപള്ളി, ചെക്കിച്ചേരി എന്നിവിടങ്ങളിൽ വ്യാപക കവർച്ചാശ്രമം. മലയോര ഹൈവേയ്ക്ക് സമീപം ഉള്ള വീടുകളിലാണ് കവർച്ചാ ശ്രമം നടന്നത്. കൊളുത്താപ്പള്ളി സണ്ണി, കിടങ്ങയിൽ മാത്യു, തടത്തിൽ ജോസിന്റെ മകന്റ നിർമാണത്തിലിരിക്കുന്ന വീട് എന്നിവിടങ്ങളിലാണ് കവർച്ചാ ശ്രമം നടന്നത്.
ഒരു വീട്ടിൽ മാരകായുധങ്ങളുമായാണ് അകത്തു കയറിയത്. മറ്റ് വീടുകളുടെ മുറ്റത്തും എത്തി. കൊളുത്താപ്പള്ളി സണ്ണിയുടെ പൂട്ടിക്കിടന്ന് വീട് കുത്തിപ്പൊളിച്ചാണ് കവർച്ചാ ശ്രമം നടത്തിയത്. ഞായറാഴ്ച പുലർച്ചെ ആയിരുന്നു സംഭവം. സണ്ണിയും കുടുംബവും രയറോം ബീമ്പുംകാടാണ് താമസിക്കുന്നത്. ഞായറാഴ്ച രാവിലെ സണ്ണി ഈ വീട്ടിൽ എത്തിയപ്പോഴാണ് വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് കുത്തിപ്പൊളിച്ച നിലയിൽ കണ്ടത്. വീട്ടിലുള്ള മുഴുവൻ അലമാരകളും കുത്തി തുറന്ന നിലയിലായിരുന്നു. വിലപിടിപ്പുള്ള സാധനങ്ങൾ ഒന്നും തന്നെ വീട്ടിൽ സൂക്ഷിക്കാതിരുന്നതിനാൽ ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
കോടോപള്ളിയിലെ കിടങ്ങയിൽ മാത്യുവിന്റെ വീട്ടുമുറ്റത്താണ് പിക്കാസ് അടക്കമുള്ള മാരകായുധങ്ങളുമായി മൂന്നംഗസംഘം എത്തിയത്. വീട്ടിലെ സിസിടിവിലാണ് മുഖംമൂടിധാരികളായ കവർച്ചാസംഘത്തിന്റ് ദൃശ്യം പതിഞ്ഞത്. ഒരാൾ ആയുധവുമായി വീടിനു ചുറ്റും നടക്കുന്നതും മറ്റു രണ്ടുപേർ ഗേറ്റിന് അടുത്ത് നിൽക്കുന്നതുമാണ് ദൃശ്യങ്ങളിൽ ഉള്ളത്. ഈ സമയത്ത് വീട്ടുകാർ അകത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു. വീട്ടിനുള്ളിൽ ആളുകൾ ഉണ്ടെന്ന് മനസിലാക്കിയ സംഘം സ്ഥലം വിടുകയായിരുന്നുവെന്ന് കരുതുന്നു.
തടത്തിൽ ജോസിന്റെ മകന്റെ പണി നടന്നുകൊണ്ടിരിക്കുന്ന വീട്ടിലും കവർച്ചാ ശ്രമം നടന്നിരുന്നു. മൂന്നിടത്തും എത്തിയത് ഒരേ സംഘമാണെന്ന് കരുതുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. അടുത്തകാലത്തായി കോടോപ്പള്ളിയിലും ചെക്കിച്ചേരിയിലും സാമൂഹ്യവിരുദ്ധശല്യം വർധിച്ചിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു