കണ്ണൂർ : ഷൂവിൽ ദ്വാരമുണ്ടാക്കി മൊബൈൽ ഫോൺ അകത്ത് വച്ച് സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ചിത്രീകരിച്ച യുവാവ് പിടിയിലായി. കല്യാശ്ശേരി മാങ്ങാട് സ്വദേശി മുഹനാസാണ് (31) ടൗൺ പൊലീസിന്റെ പിടിയിലായത്. കണ്ണൂർ നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലാണ് സംഭവം.
സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന സ്ഥാപനത്തിലെത്തി സ്ത്രീകളുടെ സമീപത്തുനിന്നാണ് ദൃശ്യങ്ങൾ പകർത്തിയത്. സംശയം തോന്നിയ സ്ഥാപനത്തിലെ ജീവനക്കാർ ചോദ്യം ചെയ്തപ്പോഴാണ് ഷൂസിൽ മൊബൈൽ വച്ചതായി കണ്ടെത്തിയത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. സ്ഥാപനത്തിന്റെ മാനേജരുടെ പരാതിയിൽ ടൗൺ പൊലീസ് കേസെടുത്തു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു