പരിയാരം : പരിയാരം മണ്ഡലം കോൺഗ്രസ്സ് മുൻ പ്രസിഡൻറ് പി.വി. കൃഷ്ണൻ എട്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും സംഘടിപ്പിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എ.ഡി. സാബുസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് പി.വി. സജീവൻ അധ്യക്ഷത വഹിച്ചു. കർഷകർ കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് ഐ.വി. കുഞ്ഞിരാമൻ, വി.വി.സി. ബാലൻ, ജീതിൻ പരിയാരം, ഇ. വിജയൻ മാസ്റ്റർ, പി.വി ഗോപാലൻ.കെ.ബി. സൈമൺ,പ്രസന്നൻ കാവിൻചാൽ,പ്രജിത് റോഷൻ, കെ.വി. സുരാഗ്, പി.വി.ദിനേശൻ , വി.കുഞ്ഞപ്പൻ എന്നിവർ സംസാരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു