കണ്ണൂർ | ഓണം നാളിൽ ജയിലിൽ കിടിലൻ ഓണസദ്യ. ഇലയിട്ട് പായസവും പപ്പടവും ഒപ്പം കോഴിക്കറിയും ചേർത്താണ് ഇത്തവണത്തെ സദ്യ. സാധാരണ മെനുവിൽ ചിക്കൻ കറി ഇല്ലാത്തതാണ്. വറുത്തരച്ച കോഴിക്കറി അടക്കം ഉണ്ടാകും.
56 ജയിലുകളിലായി 9500-ലധികം അന്തേവാസികളാണ് സംസ്ഥാനത്തുള്ളത്. ഇത്തവണ കണ്ണൂർ സെൻട്രൽ ജയിലിൽ 1050-ലധികം അന്തേവാസികൾക്ക് നെയ്ച്ചോറും ചിക്കൻ കറിയും സലാഡും പാൽ പായസവുമാണ് ഒരുക്കുന്നത്. വെജിറ്റേറിയൻ അന്തേവാസികൾക്ക് കോളിഫ്ലവറും പരിപ്പും കറിയുമുണ്ട്.
കണ്ണൂർ വനിതാ ജയിലിൽ സദ്യയാണ് ഒരുക്കുന്നത്. 150-ഓളം വരുന്ന അന്തേവാസികൾക്ക് സദ്യയ്ക്കൊപ്പം കോഴി കറിയും ഒരുക്കുന്നുണ്ട്. രാവിലത്തെ ബ്രേക്ക് ഫാസ്റ്റും സ്പെഷ്യലാണ്. മെനുവിൽ ഇല്ലാത്ത പൊറോട്ടയും കറിയുമാണ് വിഭവം. ഉച്ചയ്ക്ക് സദ്യ. വൈകീട്ട് ചായയ്ക്കൊപ്പം പലഹാരവും നൽകും.
വിഷു, റംസാൻ, ബക്രീദ്, ക്രിസ്മസ്, ഈസ്റ്റർ, സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ഗാന്ധി ജയന്തി, കേരളപ്പിറവി ദിനം എന്നിങ്ങനെ 10 വിശേഷ ദിവസങ്ങളിലാണ് ജയിലിൽ സദ്യ ഒരുക്കുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു