ശ്രീകണ്ഠാപുരത്ത് പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങളും, നിരോധിത പ്ലാസ്റ്റ് ക്യാരീ ഉല്‍പ്പന്നങ്ങളും പിടികൂടി.
ശ്രീകണ്ഠാപുരം നഗരസഭയിലെ ക്ലീന്‍സിറ്റി ഡിപ്പാര്‍ട്ട്‌മെൻ്റിൻ്റെ നേതൃത്വത്തില്‍ നഗരത്തിലെ ഷോപ്പുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങളും, നിരോധിത പ്ലാസ്റ്റ് ക്യാരീ ഉല്‍പ്പന്നങ്ങളും പിടികൂടി. ഈ വര്‍ഷത്തെ ഓണം ഹരിത ഓണമാക്കുന്നതിനു വേണ്ടിയാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. പരിശോധന വിപുലമാക്കുന്നതിനു വേണ്ടി രണ്ട് സ്‌പെഷ്യല്‍ വിജിലന്‍സ് സ്‌ക്വാഡുകള്‍ സജീവമായി രംഗത്തുണ്ട്. തിങ്കളാഴ്ച രാവിലെ മുതല്‍ എട്ടോളം സ്ഥാപനങ്ങളില്‍ റെയ്ഡുകള്‍ നടത്തിയതില്‍ കോട്ടൂരുള്ള രണ്ട് ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണപദാര്‍ത്ഥങ്ങളും, നിരോധിത പ്ലാസ്റ്റ് ക്യാരീ ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. സമുദ്ര, തക്കാരം ഹോട്ടലുകളില്‍ നിന്നാണ് ഇവ പിടികൂടിയത്. വൃത്തിഹീനമായ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുമുണ്ട്. ആഴ്ചയില്‍ മൂന്ന് ദിവസം പരിശോധന തുടരുമെന്ന് ശ്രീകണ്ഠാപുരം നഗരസധ ക്ലീന്‍സിറ്റി മാനേജര്‍ പി.മോഹനന്‍ പറഞ്ഞു
പരിശോധനയ്ക്ക് ക്ലീന്‍സിറ്റി മാനേജര്‍ പി.മോഹനൊപ്പം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.പ്രേമരാജന്‍, എന്നിവർ പങ്കെടുത്തു
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു