പാലക്കാട് | മണ്ണാര്‍ക്കാട് സഹോദരിമാരായ മൂന്ന് പേര്‍ മുങ്ങിമരിച്ചു. ഭീമനാട് പെരുങ്കുളത്തില്‍ കുളിക്കാൻ ഇറങ്ങിയ നാഷിദ (26), റംഷീന (23), റിന്‍ഷി (18) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒരു മണി കഴിഞ്ഞാണ് സംഭവം.
ഓണാവധിയായതിനാല്‍ സ്വന്തം വീട്ടിലേക്ക് എത്തിയത് ആയിരുന്നു ഇവര്‍. കുളക്കടവിലുള്ള വസ്ത്രങ്ങള്‍ കണ്ട് സംശയം തോന്നിയ നാട്ടുകാര്‍ പരിശോധന നടത്തിയതോടെയാണ് മരണ വിവരം അറിഞ്ഞത്.
നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ ഇവരെ കണ്ടെത്തിയെങ്കിലും സംഭവ സ്ഥലത്ത് വച്ചു തന്നെ മൂവരും മരിച്ചിരുന്നു. തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ച ശേഷം മരണം സ്ഥിരീകരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു