കിങ്ങിണിക്കൂട്ടം ബാലവേദിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ആലക്കോട്: രയരോം പള്ളിപ്പടിയിൽ രയരോം - പള്ളിപ്പടി റസിഡൻസ് അസോസിയേഷന്റെയും കിങ്ങിണിക്കൂട്ടം ബാലവേദിയുടെയും ആഭിമുഖ്യത്തിൽ ഓണാഘോഷം 2023 ആഘോഷിച്ചു. സ്ഥലത്തെ കുട്ടികളെ ലക്ഷ്യം വെച്ചുകൊണ്ടുള്ള പരുപാടിയിൽ നിരവധി കുഞ്ഞുങ്ങൾ പങ്കെടുത്തു. പരുപാടിയുടെ ഉത്ഘാടന ചടങ്ങിൽ സംഘാടക സമിതി അംഗം ശ്രീമതി ലത ബാലകൃഷ്ണൻ, ശ്രീ ബാലകൃഷ്ണൻ, വാർഡ് മെമ്പർ ശ്രീ ജോൺസൺ താരാമംഗലം, മുൻ വാർഡ് മെമ്പർ ശ്രീമതി ഷിബി സനീഷ്, പൊതു പ്രവർത്തകൻ ശ്രീ.സണ്ണി അമ്പാട്ട്, രയരോം ഇടവക വികാരി റവ.ഫാ. പീറ്റർ കൊച്ചുവീട്ടിൽ തുടങ്ങിയ പ്രമുഖ വ്യക്തികൾ ചടങ്ങിന്റെ മനോഹാരിത കൂട്ടി.

ഗ്രാമീണ വിനോദങ്ങൾ ആയ മഞ്ചാടി പെറുക്കൽ, ലെമൺ സ്പൂൺ, വാട്ടർ ഫില്ലിംഗ്, തവള ചാട്ടം, ചാക്കിലോട്ടം, റൊട്ടികടി, കസേര കളി, സുന്ദരിക്ക് പൊട്ടുതോടൽ, പുഞ്ചിരി മത്സരം, ബലൂൺ പൊട്ടിക്കൽ, ബോൾ പാസ്സിങ്ങ്, ഓണപ്പാട്ട് മുതലായ വിവിധ പരുപാടികളും അരങ്ങേറി. തുടർന്ന് സമ്മാനകൂപ്പൺ നറുക്കെടുപ്പും നടന്നു.

പരുപാടിയിൽ എഴുപതോളം  ജനപങ്കാളിത്തം കുട്ടികളിൽ നിന്നും മുതിർന്നവരിൽ നിന്നും സൃഷ്ടിക്കുവാൻ സംഘാടക സമിതിയുടെ കൂട്ടായ പരിശ്രമത്തിന് സാധിച്ചു. പരിസര പ്രദേശങ്ങളിൽ നിന്നുള്ള 15 വയസ്സിൽ താഴെ പ്രായമുള്ള മുപ്പത്തോളം കുരുന്നുകളുടെ ആനന്ദം നിറഞ്ഞതോടെ പരുപാടിയുടെ മാറ്റ് കൂടി.

പരുപാടിയിൽ പങ്കെടുത്ത എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും വിജയികൾക്ക് പ്രധാന സമ്മാനങ്ങളും നൽകികൊണ്ട് സംഘടാകസമിതി വ്യത്യസ്ത തീർത്തു. സംഘാടക സമിതിയുടെ പ്രയത്നങ്ങൾക്ക് പ്രദേശത്തിന്റെ വിവിധ ഇടങ്ങളിൽ നിന്നും അഭിനന്ദനങ്ങളും ലഭിച്ചു.

ചിത്രങ്ങൾ : സുജിത്ത് /മെട്രോ സ്റ്റുഡിയോ തേർത്തല്ലി (സംഘാടക സമിതി അംഗം)

1 Comments

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha