വളോര: ജമാഅത്തെ ഇസ്ലാമി വളോര ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ഓണം സൗഹൃദ സംഗമം നടത്തി. ചടങ്ങിൽ സി.വി ആബൂട്ടി അധ്യക്ഷത വഹിച്ചു, ജമാഅത്തെ ഇസ്ലാമി ഇരിട്ടി ഏരിയ പ്രസിഡന്റ് പി സി മുനീർ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ റിട്ടേർഡ് തഹസിദാർ നാരായണൻ, റിട്ടേർഡ് എസ് ഐ മുസ്തഫ, വളോര മുസ്ലിം ജമാഅത് കമ്മിറ്റി സെക്രട്ടറി മുഹമ്മദ് വി, രാജൻ മാസ്റ്റർ, ബാലകൃഷ്ണൻ, ഷംസുദ്ധീൻ വി തുടങ്ങിയവർ സംസാരിച്ചു. നജീം എൻ പി സ്വാഗതവും കെ.അഷറഫ് നന്ദിയും പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു