ഇന്ത്യൻ നാഷണൽ കോൺഗ്രസ് കീഴ്പ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹുജന മാർച്ച് സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoആറളം:ആറളം ഫാം തൊഴിലാളികളോടുള്ള സംസ്ഥാന സർക്കാരിന്റെ വഞ്ചനക്കെതിരെയും, പട്ടികവർഗ്ഗ കുടുംബങ്ങളോടുള്ള സർക്കാർ അവഗണനക്കെതിരെയും പ്രതിഷേധിച്ചുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് കീഴ്പ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടി. ആർ.ഡി.എം ഓഫീസിലേക്കും മെയിൻ ഓഫീസിലേക്കും ബഹുജന മാർച്ച് സംഘടിപ്പിച്ചു. പ്രതിഷേധയോഗം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. അഡ്വ. സണ്ണി ജോസഫ് എം എൽ എ മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് കീഴ്പ്പള്ളി മണ്ഡലം പ്രസിഡണ്ട് ജിമ്മി അന്തീനാട്ട് അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധൻ ,ഡിസിസി സെക്രട്ടറി വി റ്റി തോമസ്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് പി എ നസീർ, ആറളം മണ്ഡലം പ്രസിഡണ്ട് ജോഷി പാലമറ്റം ,കണിച്ചാർ മണ്ഡലം പ്രസിഡണ്ട് ചാക്കോ തൈക്കുന്നേൽ, ജോസ് നടപ്പുറം, അരവിന്ദൻ അക്കാനശ്ശേരി, കെ എം ഗിരീഷ് , വി റ്റി ചാക്കോ ,കെ എൻ സോമൻ ,സി ജെ മാത്യു ,ജനപ്രതിനിധികളായ വി ശോഭ, ഷിജി നടുപറമ്പിൽ, ജോർജ് ആലാംപള്ളി, വൽസ ജോസ്, മാർഗരറ്റ് വെട്ടിയാംകണ്ടത്തിൽ, രാജമ്മ , ഭാസ്കരൻ, ശ്രീജ, സുനിത, സുരേഷ് , ബാബു, കുഞ്ഞിരാമൻ , സോമൻ എന്നിവർ നേതൃത്വം നൽകി.
ഓടന്തോട് പാലം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച ബഹുജന മാർച്ച് ടി.ആർ.ഡി.എം ഓഫീസ് കവാടത്തിൽ ആറളം എസ് എച്ച് ഒ അരുൾ ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് തടഞ്ഞതിനെ തുടർന്ന് ഓഫീസിലേക്ക് തള്ളി കയറാൻ പ്രവർത്തകർ ശ്രമിച്ചത് നേരിയ സംഘർഷത്തിന് ഇടയാക്കി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha