കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ റൂട്ട് സംബന്ധിച്ച പ്രഖ്യാപനം രണ്ട് ദിവസത്തിനകം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ റൂട്ട് സംബന്ധിച്ച പ്രഖ്യാപനം ഉടൻ. ട്രെയിനിന്റെ റൂട്ടും സമയക്രമവും രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് റെയിൽവേ ബോർഡ് അറിയിച്ചു. ചെന്നൈയിൽ നിന്നും പുതിയ റേക്കുകൾ മംഗലാപുരത്തേക്കാണ് കൊണ്ടുപോയത്. പരിശോധനകൾ പൂർത്തിയാക്കി ട്രെയിൻ, സർവീസിന് സജ്ജമാക്കാൻ പാലക്കാട് ഡിവിഷന് റയിൽവേ നിർദേശം നൽകിഇത് മംഗളുരു – എറണാകുളം റൂട്ടിൽ സർവീസ് നടത്തുമെന്നാണ് സൂചന. മംഗളുരു- തിരുവനന്തപുരം, മംഗളുരു - ഗോവ റൂട്ടുകളും പരിഗണയിൽ ഉണ്ട്. ദക്ഷിണ റെയിൽവേയിലെ റൂട്ടുകൾ തീരുമാനിക്കുന്ന സമിതിയാണ് അന്തിമതീരുമാനം എടുക്കുക.

നിലവിലെ ചാരവും നീലയും നിറമുള്ള ട്രെയിനുകൾക്ക് പകരം കാവിയും ചാരവും നിറമുള്ള ട്രെയിനുകളാണ് പുതുതായി അനുവദിച്ചിട്ടുള്ളത്. നിലവിലെ വന്ദേഭാരതിൽ നിന്നും 25 മാറ്റങ്ങൾ പുതിയ ട്രെയിനിൽ ഉണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha