ഓണാഘോഷം മുന്നിൽ കണ്ട് കണ്ണൂരിൽ വ്യാജവാറ്റ് തകൃതി; വാഷും,വാറ്റു സാമഗ്രികളും പിടികൂടി
ഓണം മുന്നിൽ കണ്ട് കണ്ണൂരിന്റെ ഉൾനാടുകളിൽ വ്യാജവാറ്റ് തകൃതിയായി നടക്കുന്നു.എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ അഷ്റഫ് മലപ്പട്ടത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലയുടെ പലഭാഗങ്ങളിലും തിരച്ചിൽ ഊർജിതമാക്കി . ഇതിനിടയിലാണ് അരീക്ക മല കുന്നിൻ ചെരിവിലുള്ള തോട്ടുചാൽ സമീപം പാറക്കെട്ടുകൾക്ക് സമീപം വലിയ തോതിൽ വാറ്റു ചാരായം ഉണ്ടാക്കുന്നതിനായി നിർമ്മിച്ച താല്കാലിക ഷെഡ് കണ്ടെത്തുകയും ഇതിൽ സൂക്ഷിച്ച 250 ലിറ്റർ വാഷും,വാറ്റു സാമഗ്രികളും പിടികൂടുകയും ചെയ്തത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു