ഇരിട്ടി: ബിജെപി സംസ്ഥാന തലത്തിൽ നടത്തുന്ന ന്യൂ മെമ്പർഷിപ് ക്യാമ്പയിൻ്റെ ഭാഗമായി എസ് ടി മോർച്ചയുടെ ഇരിട്ടി മണ്ഡലം തല ഉദ്ഘടാനം പയഞ്ചേരി കുളിപ്പാറ കോളനിയിൽ വെച്ച് നടന്നു. ബിജെപി സംസ്ഥാന സമിതി അംഗം ലക്ഷ്മി കക്കോട്ടറ കോളനിയിലെ എ. കെ. ശീശാന്തിന് മെമ്പർഷിപ്പ് നൽകി കൊണ്ട് ഉദ്‌ഘാടനം നിർവ്വഹിച്ചു. ബി ജെ പി ഇരിട്ടി മണ്ഡലം പ്രസിഡന്റ് സത്യൻ കൊമ്മേരി അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറിമാരായ പ്രിജേഷ് അളോറ, സി.രജീഷ്, എസ് ടി മോർച്ച ജില്ല സെക്രട്ടറി എസ്. ശരത്ത്, മോർച്ച ഇരിട്ടി മണ്ഡലം ജനറൽ സെക്രട്ടറി മനോജ് കൂളിപ്പാറ തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു