ബസ് സ്റ്റാൻഡ് കോംപ്ലക്സ് നവീകരണത്തില്‍ ഉള്‍പ്പെടുത്തിയാണ് ഇരിപ്പിടങ്ങള്‍ സ്ഥാപിച്ചത്. പ്രധാനമായും ബസുകളെ ആശ്രയിക്കുന്ന ദിനം പ്രതി ആയിരക്കണക്കിന് ആളുകളാണ് തളിപ്പറമ്ബില്‍ എത്തിച്ചേരുന്നത്. ഓരോ നാട്ടിൻപുറത്തെക്കുമുള്ള ബസുകള്‍ക്ക് മണിക്കൂറുകളുടെ ഇടവേളയാണ് കാത്തിരിക്കേണ്ടി വരിക. നേരത്തേയുണ്ടായിരുന്ന ഇരുമ്ബ് കൊണ്ടുള്ള ഇരിപ്പിടങ്ങള്‍ തുരുമ്ബുപിടിച്ചും പൊട്ടിയും നശിച്ചിരുന്നു.
ഇവ പുനസ്ഥാപിക്കാൻ വൈകിയതോടെ നിരവധി കാലമായി യാത്രക്കാര്‍ ബുദ്ധിമുട്ടുകയായിരുന്നു. ഇപ്പോള്‍ 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം രൂപയാണ് ബസ് സ്റ്റാൻഡ് കോംപ്ലക്സ് നവീകരണത്തിന് വേണ്ടി നീക്കി വച്ചിരിക്കുന്നത്.
കോംപ്ലക്സ് നവീകരണം സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഇപ്പോള്‍ സ്ഥാപിച്ച 10 ഇരിപ്പിടങ്ങള്‍ക്ക് പുറമെ 10 എണ്ണം കൂടി സ്ഥാപിക്കാൻ ആലോചനയുണ്ടെന്ന് നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.പി മുഹമ്മദ് നിസാര്‍ പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു