തിരുവനന്തപുരം : സപ്ലൈകോ വഴി നടപ്പിലാക്കപ്പെടുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2023 -24 ഒന്നാംവിള സീസണിലെ ഓൺലൈൻ കർഷക രജിസ്ട്രേഷൻ ആരംഭിച്ചു. കർഷകർ സപ്ലൈകോയുടെ നെല്ല് സംഭരണ ഓൺലൈൻ വെബ് പോർട്ടൽ ആയ www.supplycopaddy.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് കർഷക രജിസ്‌ട്രേഷൻ നടത്തണം.
നിലവിലുള്ള സർക്കാർ വ്യവസ്ഥകൾ പൂർണ്ണമായും അംഗീകരിച്ചുകൊണ്ടാണ് നെല്ല് സംഭരണത്തിനായി രജിസ്റ്റർ ചെയ്യേണ്ടത്. ഒക്ടോബർ 31 ആണ് അവസാന തീയതി. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും വ്യവസ്ഥകളും www.supplycopaddy.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു