ദി ഫുട്ട് പ്രിന്റ്സ്" എന്ന ചലച്ചിത്രത്തിന്റെ പ്രദർശനം സംഘടിപ്പിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മനാമ: ബഹ്റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ "ദി ഫുട്ട് പ്രിന്റ്സ്" എന്ന ചലച്ചിത്രത്തിന്റെ പ്രദർശനം സംഘടിപ്പിച്ചു. വ്യവസായിയും പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവുമായ കെ ജി ബാബുരാജൻ നിർമ്മിച്ച് എഴുത്തുകാരനും നാടക പ്രവർത്തകനും അധ്യാപകനുമായ കെ സി തുളസിദാസ് സംവിധാനം ചെയ്ത ചിത്രം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സമാജം ഡയമണ്ട് ജുബിലി ഹാളിലായിരുന്നു പ്രദർശനം. 
ബി കെ എസ് ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഉടൻ സംഘടിപ്പിക്കുന്ന ഹ്രസ്വ ചലച്ചിത്രോത്സവത്തിന്റെ ലോഗോ പ്രകാശനം കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള നിർവഹിച്ചു. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതവും, മെമ്പർഷിപ്പ് സെക്രട്ടറി ദിലീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. ബിജു എം സതീഷ് അവതാരകനായ പരിപാടിയിൽ ബി കെ എസ് ഫിലിം ക്ലബ് കൺവീനർ അരുൺ ആർ പിള്ള, ജോയിന്റ് കൺവീനർമാരായ വിനയചന്ദ്രൻ നായർ, മനോജ് യു സദ്ഗമയ മറ്റ് ഫിലിം ക്ലബ് അംഗങ്ങളും നേതൃത്വം നൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha