മനാമ: വേനൽക്കാല അവധിയോടനുബന്ധിച്ച് റയ്യാൻ സ്റ്റഡി സെന്റർ നടത്തിവരുന്ന സമ്മർ ക്യാമ്പിൽ ദന്ത പരിചരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നടത്തിയ ക്ലാസ് ശ്രദ്ധേയമായി. അൽ റബീഹ് ഡെന്റൽ സെന്ററിലെ ഡോ. ദിയൂഫ് അലി, ദന്ത സംരക്ഷണത്തിന് സ്വീകരിക്കേണ്ട മാർഗ്ഗത്തെക്കുറിച്ചും ദന്തരോഗങ്ങളെക്കുറിച്ചും വിദ്യാർത്ഥികൾക്ക് അവബോധം നൽകി.
സാധാരണയായി കണ്ടുവരുന്ന ദന്തരോഗങ്ങൾ, അവയുടെ പ്രതിവിധികൾ എന്നിവയും പരാമർശിക്കപ്പെട്ടു. കുട്ടികളുടെ സംശയങ്ങൾക്കുള്ള മറുപടിയും ഡോക്ടർ നൽകി. റയ്യാൻ സ്റ്റഡി സെന്ററിന്റെ സ്നേഹോപഹാരം ചെയർമാൻ വി.പി. അബ്ദു റസാഖ് ഡോകട്ർക്ക് സമ്മാനിച്ചു. പ്രബോധകരായ സി.ടി. യഹ്യ, സമീർ ഫാറൂഖി എന്നിവർ സന്നിഹിതരായിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു