തലശ്ശേരി : വീട്ടുവരാന്തയിൽ നിൽക്കുകയായിരുന്ന ഗ്യഹനാഥനെ പിറകിലൂടെയെത്തിയ തെരുവ് നായ ആക്രമിച്ചു. മീത്തലെ ചമ്പാട് പി.എം മുക്കിലെ പുത്തലത്ത് മുസ്തഫക്കാണ് (60) കഴിഞ്ഞ ദിവസം വലതു കാലിന് കടിയേറ്റത്.
ചമ്പാട്, പൊന്ന്യം പാലം പ്രദേശങ്ങളിലെ വിവിധ പത്രങ്ങളുടെ ഏജന്റാണ് മുസ്തഫ. തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിൽസ തേടി. വിവരമറിഞ്ഞ് പന്ന്യന്നൂർ ഗ്രാമ പഞ്ചായത്ത് അധികൃതർ മേഖലയിൽ ജാഗ്രതാ നിർദേശം നൽകി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു