ശ്രീകണ്ഠപുരത്ത് മാലിന്യ നിർമാർജനത്തിന് 5.5 കോടിയുടെ പദ്ധതി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മാ​ലി​ന്യ മു​ക്ത ന​വ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​യി​ൽ മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന​ത്തി​നും ശു​ചി​ത്വ വ​ത്ക​ര​ണ​ത്തി​നു​മാ​യി 5.5 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി. ജൈ​വ അ​ജൈ​വ മാ​ലി​ന്യം കൃ​ത്യ​മാ​യി വേ​ർ​തി​രി​ച്ച് സം​സ്‌​ക​രി​ക്കു​ക​യും ഇ​തു​വ​ഴി ന​ഗ​ര​സ​ഭ​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളും ശു​ചീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

കേ​ര​ള സം​സ്ഥാ​ന വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് ഫ​ണ്ട്, കേ​ന്ദ്ര ധ​ന​കാ​ര്യ ക​മ്മി​ഷ​ൻ ഗ്രാ​ൻ​ഡ്, സ്വ​ച്ച് ഭാ​ര​ത് മി​ഷ​ൻ ഫ​ണ്ട് തു​ട​ങ്ങി​യ വി​വി​ധ ഫ​ണ്ടു​ക​ളാ​ണ് പ​ദ്ധ​തി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വീ​ടു​ക​ളി​ലെ ജൈ​വ​മാ​ലി​ന്യം സം​സ്‌​ക​രി​ക്കു​ന്ന​തി​ന് 6000 വീ​ടു​ക​ളി​ൽ റിം​ഗ് ക​മ്പോ​സ്റ്റ് വി​ത​ര​ണം ചെ​യ്യും.

2.5 കോ​ടി രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി നീ​ക്കിവച്ച​ത്. കൂ​ടാ​തെ 700 വീ​ടു​ക​ളി​ൽ ജൈ​വ മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​നാ​യി ബ​യോ ബി​ൻ ക​മ്പോ​സ്റ്റു​ക​ളും ഫ്ലാ​റ്റു​ക​ൾ, സ്‌​കൂ​ളു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ സം​സ്‌​ക​രി​ച്ച് നേ​രി​ട്ട് വ​ള​മാ​ക്കി മാ​റ്റു​ന്ന​തി​നു​ള്ള മെ​ഷീ​നു​ക​ളും സ​ജ്ജീ​ക​രി​ക്കും.

ബ​യോ​ഗ്യാ​സ് നി​ർ​മാ​ണ​ത്തി​നാ​യി 12.15 ല​ക്ഷം രൂ​പ​യും ഹ​രി​ത​സേ​ന​ക്ക് മാ​ലി​ന്യ​ശേ​ഖ​ര​ണ​ത്തി​ന് ഓ​ട്ടോ​റി​ക്ഷ വാ​ങ്ങാ​ൻ 10.5 ല​ക്ഷം രൂ​പ​യു​മാ​ണ് അ​നു​വ​ദി​ക്കു​ക. മൂ​ന്ന് ഓ​ട്ടോ​റി​ക്ഷ​ക​ൾ ല​ഭ്യ​മാ​ക്കും. വീ​ടു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും ശേ​ഖ​രി​ക്കു​ന്ന അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ എം​സി​എ​ഫി​ൽ എ​ത്തി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണി​ത്.

ഹ​രി​തക​ർ​മ സേ​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഹ​രി​ത​മി​ത്രം സ്മാ​ർ​ട്ട് ഗാ​ർ​ബേ​ജ് മോ​ണി​റ്റ​റിം​ഗ് ആ​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി 9.64 ല​ക്ഷം രൂ​പ​യും. മാ​ലി​ന്യം വ​ലി​ച്ചെ​റി​യ​ൽ സാ​ധ്യ​ത​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ സി​സി​ടി​വി കാ​മ​റ സ്ഥാ​പി​ക്കു​ന്ന​തി​ന് 10 ല​ക്ഷം രൂ​പ​യും വി​നി​യോ​ഗി​ക്കും. ബ​സ് സ്റ്റാ​ന്‍റ്, സ്‌​കൂ​ളു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ അ​ല​ക്ഷ്യ​മാ​യി വ​ലി​ച്ചെ​റി​യാ​തെ ശേ​ഖ​രി​ക്കു​ന്ന​തി​ന് മി​നി ബൂ​ത്തു​ക​ൾ​ക്കാ​യി 1.07 ല​ക്ഷ​വും രൂ​പ​യും പ്ലാ​സ്റ്റി​ക്കി​ന് ബ​ദ​ലാ​യു​ള്ള ഉത്പന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന യൂ​ണി​റ്റ് സ്ഥാ​പി​ക്കാ​ൻ 10 ല​ക്ഷം രൂ​പ​യും സാ​നി​റ്റ​റി നാ​പ്കി​ൻ ന​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള മെ​ഷീ​ൻ സ്ഥാ​പി​ക്കാ​ൻ 6.5 ല​ക്ഷം രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്.

ഡ്രൈ​നേ​ജ്, മാ​ൻ ഹോ​ൾ ക്ലീ​നി​ംഗ് ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പാ​ക്കാ​നാ​യി സ​ഹാ​യി ക​ർ​മ്മാ​ചാ​രി പ്രോ​ജ​ക്ട് ന​ട​പ്പി​ലാ​ക്കും. ഹ​രി​തക​ർ​മ്മ സേ​ന​യ്ക്ക് യൂ​ണി​ഫോം, സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ, ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ വാ​ങ്ങു​ന്ന​തി​നും തു​ക വ​ക​യി​രു​ത്തി.

ഇ​വ കൂ​ടാ​തെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തു​മ്പൂ​ർ​മൂ​ഴി മോ​ഡ​ൽ എ​യ്റോ​ബി​ക് ക​മ്പോ​സ്റ്റ് യൂ​ണി​റ്റ് സ്ഥാ​പി​ക്ക​ൽ, ല​ഗ​സി മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ൽ, വ്യ​ക്തി​ഗ​ത ശൗ​ചാ​ല​യം നി​ർ​മി​ക്കു​ന്ന​തി​നു​ള്ള സ​ഹാ​യം, ബൊ​ക്കാ​ഷി ബ​ക്ക​റ്റ് വി​ത​ര​ണം, എം​സിഎ​ഫി​ലേ​ക്ക് ഉ​പ​ക​ര​ണ​ങ്ങ​ൾ വാ​ങ്ങ​ൽ, കാ​വു​മ്പാ​യി എംസിഎ​ഫി​ൽ അ​ഗ്നി സു​ര​ക്ഷ സം​വി​ധാ​ന​മൊ​രു​ക്ക​ൽ തു​ട​ങ്ങി വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ഗ​ര​സ​ഭ ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha