ആലക്കോട് : ഓണാഘോഷത്തോടനുബന്ധിച്ച് കരുവൻചാൽ ഉത്തരമലബാർ വടംവലി മത്സരം ആഗസ്റ്റ് 28 ഉത്രാടനാളിൽ നടത്തുന്നു. 19 വയസ്സിൽ താഴെയുള്ളവർക്കായും മത്സരമുണ്ട്.
കരുവൻചാൽ വൈ.എം.സി.എ.യും കണ്ണൂർ ജില്ലാ വടംവലി അസോസിയേഷനും ചേർന്ന് 20 വർഷമായി നടത്തുന്ന മത്സരമാണിത്. വിജയികൾക്ക് 15,001, 10,001, 5,001, 4,001 രൂപ, ട്രോഫിയും മറ്റു സമ്മാനങ്ങളും ലഭിക്കും. കരുവൻചാൽ വൈ.എം.സി.എ. പ്രസിഡന്റ് സജി കരുവേൽ, സെക്രട്ടറി ജയിസൺ ഓണംകുളം, സബ്‌ജില്ലാ ചെയർമാൻ രാജു ചെരിയൻകാല, എന്നിവരുടെ നേതൃത്വത്തിൽ സംഘാടകസമിതി പ്രവർത്തനം തുടങ്ങി.
ഫോൺ: 9447852389, 9447086239, 9447852389
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു