കേളകം കാവ്യാ ഫൈൻ ആർട്സ് സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം 26ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കേളകം : കേളകം കാവ്യാ ഫൈൻ ആർട്സ് സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം ഈ മാസം 26ന് കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സൊസൈറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെകുന്നേരം 3 മണിക്ക് പൊതുവിഭാഗം പൂക്കളമത്സരം, ആറുമണിക്ക് പ്രാദേശിക കലാകാരന്മാർക്ക് ആദരം, രാത്രി 7 മണിക്ക് സംഗീത സായാഹ്നം എന്നിവ ആഘോഷങ്ങളുടെ ഭാഗമായി നടക്കും .
കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. ടി. അനീഷിനെ അധ്യക്ഷതയിൽ അഡ്വ സണ്ണി ജോസഫ് എംഎൽഎ പരിപാടികൾ ഉദ്ഘാടനം ചെയ്യും. രഞ്ജിത്ത് മാർക്കോസ് ഓണ സന്ദേശം നൽകും. കുഞ്ഞൂഞ്ഞ് നീണ്ടു തലയ്ക്കൽ, ചെറിയാൻ നമ്പുടാകം, കെ. എൻ. ഗോപി കണിച്ചാർ, പള്ളിത്താഴം ബാബു, സുനിൽ പി ഉണ്ണി, വിജയൻ പുതുപ്പറമ്പിൽ, ടി.കെ. ഷിബുകുമാർ, ഹരിദാസ് പാലപ്പിള്ളി, ശിവൻ പാലപ്പിള്ളി, തുടങ്ങിയവരെ കെ.ഇ. ജോസഫ്, കെ. സി. രവീന്ദ്രൻ തുടങ്ങിയവർ ആദരിക്കും. സൊസൈറ്റി പ്രസിഡണ്ട് കെ. സി. രവീന്ദ്രൻ ,സെക്രട്ടറി പി.പി. വ്യാസ്ഷാ, എൻ.ഇ. പവിത്രൻ ഗുരുക്കൾ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha