കരിപ്പൂര്‍ റണ്‍വേ 24 മണിക്കൂറും പ്രവര്‍ത്തിച്ചു തുടങ്ങി,റണ്‍വേ അറ്റകുറ്റപണി പൂര്‍ത്തിയായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കരിപ്പൂർ വിമാനത്താവളത്തിൽ നവീകരിച്ച റൺവേ മുഴുവൻ സമയ സർവ്വീസുകൾക്കായി തുറന്നു കൊടുത്തു. ഇതോടെ വിമാനത്താവള പ്രവർത്തന സമയം 24 മണിക്കൂറായി പുന:സ്ഥാപിച്ചു. നേരത്തെ നവീകരണ ജോലികൾക്കായി പകൽ 10 മുതൽ വൈകുന്നേരം ആറ് വരെ റൺവേ അടച്ചിട്ടിരുന്നു. ഇക്കഴിഞ്ഞ ജനുവരി 15 നാണ് നവീകരണ പ്രവർത്തനങ്ങൾക്കായി റൺവേ ഭാഗികമായി അടച്ചിട്ടത്.

രാവിലെ 10 മുതൽ വൈകീട്ട് 6 വരെയായിരുന്നു നിയന്ത്രണം. ഇതു മൂലം വിമാന സർവ്വീസുകൾ രാത്രി കാലത്തേക്ക് മാത്രമായി ചുരുങ്ങിയിരുന്നു ആറു മാസമെടുത്താണ് നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. എന്നാൽ അടിയന്തര സാഹചര്യത്തിൽ ഹജ്ജ് സർവീസിനായി റൺവേ തുറന്ന് കൊടുത്തിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha