239 സബ്‌ഇൻസ്‌പക്ടർമാരടക്കം 700ലേറെ പേർക്ക്‌ പി.എസ്‌.സി നിയമന ശുപാർശ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തിരുവനന്തപുരം : 239 സബ്‌ഇൻസ്‌പക്ടർമാരടക്കം 700ലേറെ പേർക്ക്‌ പിഎസ്‌സി നിയമന ശുപാർശ അയക്കുന്നു. പോലിസ്‌ വകുപ്പിൽ 239 സബ്‌ ഇൻസ്‌പക്ടർമാരുടെ ഒഴിവിലേക്ക്‌ വരും ദിവസങ്ങളിൽ പിഎസ്‌സി നിയമന ശുപാർശ അയച്ചു തുടങ്ങും. വനിതാ പോലിസിലേക്ക്‌ (ഡബ്ലിയുപിസി)86 പേർക്കും നിയമന ശുപാർശ അയക്കും.

മൃഗസംരക്ഷണ വകുപ്പിൽ വെറ്റിനറി സർജൻ ഒഴിവിലേക്ക്‌ 79 ആരോഗ്യ വകുപ്പിൽ 57 അസിസ്‌റ്റന്റ്‌ സർജൻ ഒഴിവിലേക്കും ഫയർ ആന്റ്‌ റസ്‌ക്യൂ സർവീസിൽ ഡ്രൈവർമാരുടെ 99 ഒഴിവിലേക്കും ഈ ആഴ്‌ച നിയമന ശുപാർശ അയക്കും. 

ലോവർഡിവിഷൻ ക്ലാർക്ക്‌( വിവിധം തിരുവനന്തപുരം)–72, എൽപിഎസ്‌എ(തിരുവനന്തപുരം)– 50, എൽജിഎസ്‌ (വിവിധം തിരുവനന്തപരും)–43 എന്നീ തസ്‌തികളിലേക്കും നിയമന ശുപാർശ അയക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha