ഓണം കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേള 2023 തുടങ്ങി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


സംസ്ഥാന കൈത്തറി ആന്റ് ടെക്സ്റ്റൈല്‍സ് ഡയറക്ടറേറ്റ് ജില്ലാ വ്യവസായ കേന്ദ്രം, കൈത്തറി വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആഗസ്റ്റ് 7 മുതല്‍ 28 വരെ കണ്ണൂര്‍ പോലീസ് മൈതാനിയില്‍ സംഘടിപ്പിക്കുന്ന ഓണം – 2023 കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിര്‍വഹിച്ചു. കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ അരക്കന്‍ ബാലന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എ എസ് ഷിറാസ്, ഹാന്‍വീവ് ചെയര്‍മാന്‍ ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍, ബി പി റൗഫ്, എം ദാസന്‍, ടി ശങ്കരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.



ദേശീയ കൈത്തറി ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ 35 നെയ്ത്ത് സഹകരണ സംഘങ്ങളില്‍ നിന്നുള്ള 35 മുതിര്‍ന്ന നെയ്ത്തുകാരെ വേദിയിൽ ആദരിച്ചു. മുതിര്‍ന്ന നെയ്ത്തുകാര്‍ക്കുള്ള ഉപഹാരവും , കാഷ് അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്തു. കണ്ണൂര്‍ ജില്ലയില്‍ നിന്നും ഇതര ജില്ലകളില്‍ നിന്നുമായി 46 നെയ്ത്ത് സഹകരണ സംഘങ്ങള്‍ മേളയില്‍ പങ്കെടുക്കുന്നുണ്ട്. മേളയില്‍ സംസ്ഥാനത്തെ മികച്ച സഹകരണ സംഘങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ 20 ശതമാനം സര്‍ക്കാര്‍ റിബേറ്റോട് കൂടി നേരിട്ട് സംഘങ്ങളില്‍ നിന്ന് തന്നെ വാങ്ങാന്‍ അവസരം ഉണ്ടായിരിക്കും. ഓരോ ദിവസവും മേളയിലെത്തുന്ന മൂന്ന് പേര്‍ക്ക് നറുക്കെടുപ്പിലൂടെ ആയിരം രൂപയുടെ കൈത്തറി തുണിത്തരങ്ങള്‍ സമ്മാനമായി നല്‍കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha