കണ്ണൂരാൻ വാർത്ത സ്മരണിക പുരസ്കാര വിതരണം നടന്നു
തളിപ്പറമ്പ് :- കണ്ണൂരാൻ വാർത്ത ഓൺലൈൻ ചാനൽ രണ്ടാമത് പുരസ്കാരം വിതരണം ചെയ്തു തളിപ്പറമ്പ് പ്രസ്സ്ഫോറം ഹാളിൽ സംഘടിപ്പിച്ച പരിപാടി കേരള മീഡിയ പേഴ്സൺ യൂണിയൻ സുവീഷ് ബാബു ഉൽഘാടനം ചെയ്തു പുരസ്‌കാര വിതരണം വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണൂർ ജില്ലാ യൂത്ത് വിംഗ് പ്രസിഡന്റ് കെ എസ് റിയാസ് പുരസ്കാര ജേതാവ് എം കെ മനോഹരന്സ സമ്മാനിച്ചു സമ്മാനിച്ചു. മുഴക്കുന്ന് സബ് ഇൻസ്പെക്ടർ നാസർ പൊയിലൻ പൊന്നാട നൽകി ആദരിച്ചു.
മംഗളം ദിനപത്രം മട്ടന്നൂർ റിപ്പോർട്ടർ കെ പി അനിൽകുമാർ,സൂര്യകിരണം ഓൺലൈൻ ചാനൽ ശ്രീലക്ഷ്മി നിജിത്ത് എന്നിവർ വിശിഷ്ടാതിഥികളായി.
തുടർന്ന് കണ്ണൂരാൻ വാർത്ത നടത്തിയ ക്യൂട്ട് ബേബി മത്സരത്തിലെ സമ്മാനവിതരണവും, വേടൻ കെട്ടിയാടി വൈറലായ കൗഷിക് കൃഷ്ണ, അമർചന്ദ്, എന്നിവരെയും ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും കണ്ണൂരാൻ വാർത്ത ദിവസവിശേഷം ഫെയിം എ ആർ ജിതേന്ദ്രനെയും ആദരിച്ചു.
പ്രോഗ്രാം കോഡിനേറ്റർ മൻസൂർ എസ് പി അധ്യക്ഷത വഹിച്ച ചടങ്ങിൽ മഹിഷ്മ സ്വാഗതവും ലിബിൻ നാരായണൻ, നിധീഷ് ചാലോടും നന്ദിയും പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു