മനാമ: കഴിഞ്ഞ ഒരു മാസക്കാലമായി ബഹ്‌റൈന്‍ പ്രതിഭ ബാലവേദിയുടെ ആഭിമുഖ്യത്തില്‍ ഒരു മാസക്കാലമായി നടന്നു വന്ന കുട്ടികള്‍ക്കായുള്ള അവധിക്കാല ക്യാമ്പ്, വേനല്‍തുമ്പികള്‍-2023 ന് വിവിധയിനം കലാപരിപാടികളോടെ കെ.സി.എ ഹാളില്‍ ചേര്‍ന്ന സമാപന സമ്മേളനത്തോടെ തിരശ്ശീല വീണു. വേനല്‍ തുമ്പി കൂട്ടുകാരുടെ ഘോഷയാത്രയോടെ ആരംഭിച്ച സമാപന സമ്മേളനത്തിന്റെ ഉത്ഘാടനം ഡെയ്‌ലി ട്രിബ്യൂണ്‍ മാനേജിങ് ഡയറക്ടര്‍ പി ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. പ്രതിഭ ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി സ്വാഗതവും പ്രതിഭ പ്രസിഡണ്ട് അഡ്വക്കേറ്റ് ജോയ് വെട്ടിയാടന്‍ അധ്യക്ഷതയും വഹിച്ചു.
വേനല്‍ തുമ്പി-2023 ക്യാമ്പ് ഡയറക്ടര്‍ മുസമ്മില്‍ കുന്നുമ്മല്‍, പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, രക്ഷാധികാരി സമിതി അംഗം എന്‍. കെ വീരമണി, സംഘാടക സമിതി കണ്‍വീനര്‍ ബിനു കരുണാകരന്‍, ജോ.കണ്‍വീനര്‍ ഷീജ വീരമണി എന്നിവര്‍ സംസാരിച്ചു. ക്യാമ്പിലെ പരിശീലനത്തില്‍ നിന്നും സിദ്ധിച്ച ചോദ്യങ്ങള്‍ ചോദിച്ചും ചിരിപ്പിച്ചും. കരയിപ്പിച്ചുമുള്ള നാടകങ്ങള്‍., നൃത്തശില്പങ്ങള്‍, നൃത്യം, ആംഗ്യപ്പാട്ട് എന്നിവ നുറ്റിമുപ്പത് വേനല്‍ തുമ്പികള്‍ ചേര്‍ന്ന് മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന പരിപാടികളായി അവതരിപ്പിച്ചു. തുമ്പികള്‍ക്കൊപ്പം അവരെ പരിശീലിപ്പിച്ച ടീച്ചര്‍മാരും കലാപ്രകടനവുമായി ചേര്‍ന്നതോടെ തിങ്ങി നിറഞ്ഞ ഹാളിന് അത് നയനാനന്ദകരമായ കാഴ്ചയായി. ജോ. കണ്‍വീനര്‍ രാജേഷ് ആറ്റാച്ചേരി വേനല്‍ തുമ്പി 2023-സീസണ്‍-2 നോട് സഹകരിച്ചവര്‍ക്ക് നന്ദി പ്രകാശിപ്പിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു