ആറളം ഗവ: ഹയർ സെക്കന്ററി സ്കൂൾ 1989-'90 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ *ഓർമ്മച്ചെപ്പ് ' കുടുംബ സംഗമം സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു .
പൂർവ്വ വിദ്യാർത്ഥി കളുടെ കുടുംബ സംഗമത്തിനു മുന്നോടിയായി, 2023 മാർച്ച് മാസം, ഇരിട്ടിയിലെ പ്രമുഖ കണ്ണാശുപത്രിയായ 'R-വിഷൻ ' - ന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന- തിമിര രോഗ നിർണ്ണയ ക്യാമ്പും, പൂർവ്വ വിദ്യാർത്ഥി കൂട്ടായ്‌മയിലെ അംഗങ്ങളുടെയും, കുടുംബാംഗങ്ങളുടെയും രക്ത ഗ്രൂപ്പ് ഡയറക്ടറി പ്രകാശനവും, ബാല്യ കാലത്തെ മധുരമൂർന്ന ഓർമ്മകൾ സമ്മാനിക്കുകയും,കുട്ടികളോട് സ്നേഹ -വാത്സല്യത്തോടെ പെരുമാറുകയും ചെയ്ത , സ്കൂൾ പരിസരത്തെ 98 വയസ്സോളംപ്രായാധിക്യമുണ്ടായിരുന്ന മമ്മിക്കയെന്ന മിട്ടായി കച്ചവടക്കാരനെ ബഹു. MLA അഡ്വ. സണ്ണി ജോസഫിന്റെ സാന്നിധ്യത്തിൽ, ആറളം ടൗണിൽ വെച്ചു ആദരിച്ചതും നാട്ടുകാരുടെയും, മറ്റും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു .
ഇന്നലെ നടന്ന കുടുംബ സംഗമത്തിൽ പൂർവ്വാധ്യാപകരും, വിദ്യാർത്ഥികളും, അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. വിദ്യാലത്തിൽ വെച്ചു നടന്ന കുടുംബ സംഗമം ശ്രീമതി. രമ. എ.വി യുടെ (അസി. പ്രൊഫസർ , S. N കോളേജ്, വീർപ്പാട് ) അധ്യക്ഷതയിൽ, പൂർവ്വാധ്യാപകൻ ശ്രീ. കെ. കെ. ബാലകൃഷ്ണൻ മാസ്റ്റർ ഉത്ഘാടനം ചെയ്തു. പൂർവ്വാധ്യാപകരായ, ശ്രീ. ബാല കൃഷ്ണൻ മാസ്റ്റർ ശ്രീ. കൊച്ചു ദേവസ്യ, തോമസ് മാസ്റ്റർ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, O.M. ബാലകൃഷ്ണൻ മാസ്റ്റർ, മുഹമ്മദ് മാസ്റ്റർ എന്നിവരെ ആദരിക്കുകയും, SSLC,+2, ഡിഗ്രി മികച്ച വിജയം നേടിയ അംഗങ്ങളുടെ മക്കളെ അനുമോദിക്കുകയും ചെയ്തു. ചടങ്ങിൽ, യൂനുസ് പാണംബ്രോൻ, PTA പ്രസിഡന്റ് ശ്രീ. ദേവദാസൻ, PTA വൈസ് പ്രസിഡന്റ് ശ്രീ. ഷറഫുദ്ധീൻ, ശ്രീ ഖാദർ. P.P, അജയൻ. K.K, മധു പൂങ്കാൻ എന്നിവർ പ്രസംഗിച്ചു. ശേഷം കുട്ടികളുടെ കലാപരിപാടികളും മറ്റും സംഘടിപ്പിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു